പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ കോണ്‍ഗ്രസ് പ്രകടന പത്രികയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനം
അടിസ്ഥാനരഹിതമാണ്. പാര്‍ലമെന്റില്‍ തട്ടിക്കൂട്ടിയ നിയമങ്ങളെല്ലാം ഇന്ത്യാമുന്നണി അധികാരത്തിലേറിയാല്‍ വലിച്ചെറിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വഭേദഗതി നിയമം, പൗരത്വരജിസ്റ്റര്‍ നിയമം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പുതിയ തൊഴില്‍നിയമങ്ങള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ മണിപ്പൂര്‍ സര്‍ക്കാരിനെതിരേ അന്വേഷണത്തിന് ഉത്തരവിടുമെന്ന വാഗ്ദാനത്തിനു നേരെയും മുഖ്യമന്ത്രി കണ്ണടച്ചു. മുസ്ലീംവോട്ട് ബാങ്ക് മാത്രമാണ് പിണറായി ലക്ഷ്യമിടുന്നത്.
രാഹുല്‍ ഗാന്ധി പൗരത്വഭേദഗതി നിയമത്തിനെതിരേ ശബ്ദിച്ചതിന് രാഹുലിനെതിരേ 8 സംസ്ഥനങ്ങളിലായി 18 കേസുകളുണ്ട്. ഇതിനെതിരേ ശബ്ദിച്ചുവെന്ന്
അവകാശപ്പെടുന്ന പിണറായിക്കെതിരേ ഒരിടത്തും ഒരു കേസുപോലുമില്ല. പൗരത്വഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേയുള്ള കേസുകള്‍ മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രകടന പത്രിക മുഖ്യമന്ത്രി വായിക്കണമെന്നും നടപ്പാക്കാന്‍ പറ്റുന്നവ മാത്രമാണ് അതില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.