ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന് മാസം. ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യ മൂല്യവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന് ഓര്‍മ്മപ്പെടുത്തുന്നത്. ത്യാഗം, സ്നേഹം, നന്ദി എന്നീ സന്ദേശങ്ങളാണ് ചെറിയ പെരുന്നാള്‍ ലോകത്താകെ ലോകമാകെ വ്യാപിപ്പിക്കുന്നത്. എല്ലാവര്ക്കും ആശംസകള്‍.