കൊച്ചി: ക്യുനെറ്റ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസിയായ വിഹാന്‍ ഡയറക്റ്റ് സെല്ലിങ്ങ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂരിലെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ നിന്നും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നിര്‍ണ്ണായക ഉത്തരവ് നേടി. സാമ്പത്തിക തട്ടിപ്പുകളിൽ പെടുന്നവർക്കായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ്‌സ് വിക്റ്റിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് എന്ന സംഘടനയും അംഗങ്ങളായ ഗുരുപ്രീത് സിങ്ങ്, ഇന്ദര്‍ജീത്ത് സിങ്ങ് ആനന്ദ്, ഫണീന്ദ്ര, അനുജ കൊറ്റച്ച, സുരേന്ദ്ര മുഖൈത്ര എന്നിവരും ക്യുനെറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ തടയുന്നതാണ് ഈ കോടതി ഉത്തരവ്.
ക്യുനെറ്റിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പരിശോധിച്ച് ഉറപ്പ് വരുത്താത്തതുമായ പ്രസ്താവനകള്‍ പുറത്തിറക്കുന്നതില്‍ നിന്നും അസോസിയേഷനേയും അതിലെ അംഗങ്ങളേയും വിലക്കിയിരിക്കുകയാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. 2024 മാര്‍ച്ച് 17-ന് ഹൈദരാബാദില്‍ അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തിനെതിരായുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ 2-ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് ഈ ആരോപണങ്ങള്‍ സംശയരഹിതമായി തള്ളിക്കളയുകയും അസോസിയേഷന്റെ പ്രചാരണ തന്ത്രങ്ങളെ അപലപിക്കുകയും ചെയ്യുന്നു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിപ്പെടുത്തി കാര്യം നേടല്‍ അല്ലാതെ മറ്റൊന്നുമല്ല എന്ന് വിലയിരുത്തിയ കോടതി നിയമാനുസൃതമായി നടന്നു വരുന്ന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇറക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമാകുന്നില്ല എന്നും ഊന്നിപ്പറഞ്ഞു.
Akshay