വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് 38 അത്യാധുനിക സി സി ടി വി ക്യാമറകള്‍ നല്‍കി. പഞ്ചായത്ത് പരിധിയില്‍വരുന്ന പ്രദേശങ്ങളിലെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനായി നിരീക്ഷണം ശക്തമാക്കുക, പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സി സി മുകുന്ദന്‍ എംഎല്‍എ വൈസ് പ്രസിഡന്റ് വി ആര്‍ ജിത്തിന് ഇതുസംബന്ധിച്ച രേഖ കൈമാറി. മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി പദ്ധതി വിശദീകരണം നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലികദേവന്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Caption; വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന 38 അത്യാധുനിക സി സി ടി വി ക്യാമറകൾ സംബന്ധിച്ച രേഖ സി സി മുകുന്ദൻ എംഎൽഎ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആർ ജിത്തിന് കൈമാറുന്നു.
Ajith V Raveendran