ലോക സഭാ തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയിലെ ഓരോ ജനാധിപത്യ വിശ്വാസികളും
ഇന്ത്യയിലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യം തിരിച്ചുപിടിക്കാൻ അവരുടെ സമ്മദിദാനാവകാശം നിർവ്വഹിക്കുവാൻ പോവുകയാണല്ലോ .ഈ സാഹചര്യത്തിൽ നമ്മുടെ ചോയിസ് എന്തായിരിക്കണം എന്ന ചിന്ത പ്രധാനമാണ് .ഒറ്റവാക്കിൽ പറഞ്ഞാൽ രാജ്യത്ത് ഒരു ബിജെപി ബദലും മോദി ബദലും ആവശ്യമാണ്. നിലവിൽ ഇന്ത്യ മുന്നണിക്ക് മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്നതാണ് യഥാർത്ഥ വസ്തുത. പൗരത്വ ഭേദഗതി നിയമം അടക്കം രാജ്യത്തിന്റെ
ബഹുസ്വരതയെ തകർക്കാനാണ് രണ്ടു ഭരണകാലങ്ങളിലും ബിജെപി സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഇതിനെ രാജ്യതലത്തിൽ എതിർത്തിരുന്നതും, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്നതും കോൺഗ്രസ് ആയിരുന്നു. എന്നാൽ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറികൾ മൂലം, പലയിടങ്ങളിലും കോൺഗ്രസിനെ തകർച്ച നേരിടേണ്ടിവന്നു. ഇപ്പോൾ ഇന്ത്യ മുന്നണി എന്ന ഒരു വലിയ ആശയം സംഘപരിവാർ അജണ്ടകൾക്ക് മുൻപിലേക്ക് നമ്മൾ നിരത്തി വയ്ക്കുകയാണ്. ഈ രാജ്യം ഇന്ന് കാണുന്ന നിലയിൽ എങ്കിലും ഇവിടെ നിലനിൽക്കണമെങ്കിൽ മോദിവാഴ്ച അവസാനിച്ചേ മതിയാകൂ.. എല്ലാ മനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വന്നേ മതിയാകൂ..
കർഷക വിരുദ്ധ ബില്ലുകൾ മുതൽ, ആർട്ടിക്കിൾ 370 നീക്കം ചെയ്തതുവരെക്ക് നീണ്ടുകിടക്കുന്നുണ്ട് ബിജെപിയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ. ഇന്ത്യ എന്ന മഹത്തായ പദത്തെ വരെ തിരുത്തിയും, എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ബാബറി മസ്ജിദ് തകർത്തത് അടക്കമുള്ള വിഷയങ്ങൾ വെട്ടിമാറ്റിയും രാജ്യത്തിന്റെ സന്തുലനാവസ്ഥ തന്നെ ബുദ്ധി ഗവൺമെന്റ് തകർത്തു കളഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വളർച്ചയെന്ന് അലമുറയിടുമ്പോഴും ലക്ഷക്കണക്കിന് വിദ്യാർഥികൾ തൊഴില് തിരഞ്ഞു ഇന്ത്യയിൽ നടക്കുന്നു. നിരവധി വിദ്യാർത്ഥികൾ അന്യ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. കോൺഗ്രസ് ഗവൺമെന്റ് ഭരണത്തിലെ സ്വപ്ന കാലങ്ങളിൽ നിന്നും ഒരു ചതുപ്പിലേക്ക് അല്ലെങ്കിൽ ചാണകക്കൂനയിലേക്ക് രാജ്യം കൂപ്പു കുത്തിയിരിക്കുന്നു. അതിൽനിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ ഇന്ത്യ എന്ന മുന്നണി തന്നെ അധികാരത്തിലേറേണ്ടിയിരിക്കുന്നു. ബിജെപി ഗവൺമെന്റിന്റെ വെറുപ്പിന്റെ വിത്തുകൾ വിഴുങ്ങി വീർത്ത ബ്രിജ് ഭൂഷനെ പോലെയുള്ളവരെ അധികാരത്തിൽ നിന്ന് തുടച്ചു നീക്കാനും, പെൺകുട്ടികളെയും, ബലഹീനരായ മനുഷ്യരെയും വഴിയിൽ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ആജ്ഞാപിക്കുന്നവരെ ജനാധിപത്യ സംവിധാനങ്ങളിൽ നിന്ന് മാറ്റിനിർത്താനും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒരുമിച്ച് നിൽക്കണം. ആ ഒത്തൊരുമയാണ് ഇന്ത്യ മുന്നണി മുന്നോട്ട് വെക്കുന്ന മഹത്തായ ആശയം.
യഥാർത്ഥത്തിൽ പുതിയകാല ഇന്ത്യയുടെ പ്രതീക്ഷയാണ് ഇന്ത്യ മുന്നണി. ബിജെപിയുടെ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം കൊടുക്കാത്ത കേരളവും, തമിഴ്നാടും, കർണാടകയും ഇന്ത്യ മുന്നണിയിൽ പ്രധാന പങ്കുവഹിക്കും. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യരെ വേർതിരിക്കാൻ ശ്രമിക്കുന്നവർക്ക് ഈ രാജ്യത്തിന്റെ സംസ്കാരത്തിൽ ഊറ്റംകൊള്ളാൻ യോഗ്യതയില്ല എന്നത് തന്നെയാണ് ഈ കൂട്ടുമുന്നണി മുന്നോട്ട് വെക്കുന്ന ആശയം. അതുകൊണ്ടുതന്നെ
അത്തരത്തിലുള്ളവരുടെ കയ്യിൽ നിന്നും അധികാരം പിടിച്ചെടുത്ത് അത് ഈ നാട്ടിലെ ജനങ്ങൾക്ക് തന്നെ തിരികെ നൽകണമെന്നാണ് ഇന്ത്യ മുന്നണി ലക്ഷ്യം വയ്ക്കുന്നത്. മല്ലികാർജുൻ ഖാർഖേ, മമത ബാനർജി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരുമെന്നും, ഈ രാജ്യത്ത് സിഐഎ പോലുള്ള നിയമങ്ങൾ നടപ്പാക്കില്ലെന്നും, സമരം ചെയ്യുന്നതിന്റെ പേരിൽ കർഷകരെ ചുട്ടുകൊല്ലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോടോ യാത്രകൾ തന്നെ അതിന് ഉദാഹരണമാണ്. സംഘപരിവാർ വേട്ടക്കാരുടെ കൈകളിൽ നിന്നും ഇന്ത്യയെ രക്ഷിക്കുക എന്നതാണ് ‘ഇന്ത്യയുടെ’ ദൗത്യം. ഇന്ത്യയിലെ ജനങ്ങൾ അത് തിരിച്ചറിഞ്ഞ് തന്നെ അവരുടെ ജനാധിപത്യ അവകാശമായ വോട്ട് രേഖപ്പെടുത്തണം.
എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളുന്ന, എല്ലാ തരം മനുഷ്യരെയും അവരുടെ വിശ്വാസങ്ങളെയും മനസ്സിലാക്കിയിട്ടുള്ള നിരവധി നേതാക്കൾ ഇന്ത്യ മുന്നണിയിൽ ഉണ്ട്. അവർ മുഖേന ഈ രാജ്യത്ത് വീണ്ടും ജനാധിപത്യ സംവിധാനം കൃത്യമായി നടപ്പിലാക്കാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രാഷ്ട്രപതി നിർദ്ദേശിച്ച രണ്ടുപേർ പുതുതായി വന്നത് കൃത്യമായ രാഷ്ട്രീയ ചിന്തയുടെ ഭാഗമാണ്. പണം കൊടുത്ത് വോട്ട് തേടാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒന്നിച്ചു നിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യ മുന്നണി പോലെ ശക്തമായ ഒരു മുന്നണി വരേണ്ടതും ഇപ്പോൾ അനിവാര്യമാണ്. ഒരു മനുഷ്യൻ കഴിക്കേണ്ട ഭക്ഷണം വരെ അധികാരികൾ തീരുമാനിക്കേണ്ട അവസ്ഥയിലേക്ക് രാജ്യം നീങ്ങുകയാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ മുന്നണി പോലെ ഒരു കുത്ത് മുന്നണി ഈ രാജ്യത്ത് അധികാരത്തിന് വേണ്ടി വരിനിൽക്കാൻ തയ്യാറാകുന്നതും. വ്യത്യസ്തയിൽ നിന്ന് വ്യത്യസ്ത വിശ്വാസങ്ങളിലും സംസ്കാരങ്ങളോടും കൂടി വരുന്ന മനുഷ്യരാണ് ഇന്ത്യ മുന്നണിയിൽ ഉള്ളത്. അവരൊരിക്കലും ഒന്നിനെയും തള്ളിപ്പറയാൻ സാധ്യതയില്ല. ഒരാളുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനും സാധ്യതയില്ല. വരാനിരിക്കുന്ന ഇന്ത്യ അതിന്റെ ജനാധിപത്യം തിരിച്ചുപിടിക്കുന്നത് ആകട്ടെ.മോദിയുടെ ഫാസിസ്റ്റ് ഗവൺമെന്റിനെ അട്ടിമറിച്ച് കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയുടെ നാനാഭാഷാ ജാതി മതത്തിന്റെ നിറങ്ങൾ പാറിപ്പറക്കാൻ ഓരോ ജനാധിപത്യ വിശ്വാസിയും ശ്രമിക്കണം .അതിനായി ലോക മലയാളികൾ ഇന്ത്യയിലെ ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുകയും തങ്ങളുടെ കുടുംബങ്ങളെ അതിനായി സജ്ജമാക്കുകയും ചെയ്യണം .ഇനിയുള്ള ദിവസങ്ങൾ അതിനായി മാറ്റിവെയ്ക്കുവാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും ,ജനാധിപത്യ വിശ്വാസികളും കൈമെയ് മറന്നു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .