ആമസോൺ പേ ‘പേ കർനേ കാ സ്‍മാർട്ടർ വേ’യുമായി ആയുഷ്മാൻ ഖുറാന

Spread the love

കൊച്ചി : ഓൺലൈൻ പണമിടപാടുകൾ ലളിതക്കുന്ന ആമസോൺ പേയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും എടുത്തുകാട്ടുന്ന ‘പേ കർനേ കാ സ്‍മാർട്ടർ വേ’യുമായി ആയുഷ്മാൻ ഖുറാന. മങ്ങിയ വെളിച്ചത്തിലും ക്യൂ ആർ കോഡ് സ്‍കാൻ ചെയ്യാനുള്ള ഓട്ടോ ഫ്ലാഷ്, ഏതു ആപ്പിലെ യു പി ഐ ഐഡിയിലേക്കും പണം അയയ്ക്കൽ, സത്വര പേമെന്‍റുകൾ, ആമസോൺ പേ ബാലൻസ് ഉപയോഗിക്കുമ്പോൾ ക്വിക്ക് റീഫണ്ട്, എല്ലാ ഉപഭോക്താക്കൾക്കും 24/7 കസ്റ്റമർ സപ്പോർട്ട് എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾക്ക് ഇതിൽ ഉൾപ്പെടുന്നു.

ആമസോൺ പേയുടെ ‘പേ കർനേ കാ സ്‍മാർട്ടർ വേ’ കാംപെയ്‌ൻ ഡിജിറ്റൽ പേയ്‌മെൻ്റ് അനുഭവം ലളിതമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നുവെന്ന് ആമസോൺ പേ ഇന്ത്യയുടെ യൂസർ ഗ്രോത്ത് ഡയറക്‌ടറും സി എം ഒയുമായ അനുരാധ അഗർവാൾ പറഞ്ഞു. ദൈനംദിന ഇടപാടുകൾ കാര്യക്ഷമമാക്കി തികച്ചും മനഃസ്സമാധാനം ഉറപ്പാക്കിക്കൊണ്ട്, ആമസോൺ പേ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‍റെ പഴയ സങ്കൽപ്പത്തെ മാറ്റിമറിക്കുന്നുവെന്ന് ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ ആയുഷ്‍മാൻ ഖുറാന പറഞ്ഞു. വിവിധ യു പി ഐ പ്ലാറ്റ്‌ഫോമുകളിൽ പണം അനായാസം അയയ്‌ക്കാനും സ്വീകരിക്കാനും ഉപഭോക്താക്കളെ പ്രാപ്‌തരാക്കുകയും അതിന്റെ പൂർണ്ണ വ്യാപ്തിയെക്കുറിച്ച് അറിയിക്കുകയും ചെയ്യുക എന്നതിനാണ് കാംപയിൻ ലക്ഷ്യമിടുന്നത്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *