2024-25ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ച് ഐസര്‍; മെയ് 13 അവസാന തിയതി

Spread the love

തിരുവനന്തപുരം :  ബിഎസ്- എംഎസ് ഇരട്ട ഡിഗ്രി പ്രോഗ്രാമിനും 4 വര്‍ഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള ഐസര്‍ ക്യാംപസുകളില്‍ പ്രവേശനം നേടാനായി ഔദ്യോഗിക വെബ്സൈറ്റായ iiseradmission.in ല്‍ 2024ലെ ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം. 2024 മെയ് 13ാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. ജൂണ്‍ 9നാണ് പ്രവേശന പരീക്ഷ. പരീക്ഷാ കേന്ദ്രത്തെക്കുറിച്ചും ആപ്റ്റിറ്റൂഡ് ടെസ്റ്റ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. 2022, 2023, 2024 വര്‍ഷങ്ങളില്‍ പന്ത്രണ്ടാം ക്‌ളാസ്സ് കഴിഞ്ഞവര്‍ക്ക് ആപ്റ്റിറ്റൂഡ് ടെസ്റ്റിന് അപേക്ഷിക്കാന്‍ അര്‍ഹരാണ്.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *