കണ്ണൂരിലെ സമരമുഖങ്ങളിലെ ശക്തമായ സാന്നിധ്യമാണ് സ. എം വി ജയരാജൻ : മുഖ്യമന്ത്രി

Spread the love

മതനിരപേക്ഷ മൂല്യങ്ങളെ സംരക്ഷിക്കാനും അദ്ദേഹം മുന്നിലുണ്ടായി.
സ. എം വി ജയരാജനാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയനായി ഇന്ന് മട്ടന്നൂർ, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കുചേർന്നു. കണ്ണൂരിന്റെ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണെന്ന

പ്രഖ്യാപനമായിരുന്നു ഈ പരിപാടികളിൽ കണ്ട ജനസാഗരം. കണ്ണൂരിൽ നാം ജയിക്കും.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള മണ്ഡലപര്യടനം ഇതോടെ അവസാനിച്ചിരിക്കുകയാണ്. രാജ്യത്ത് ഭരണഘടനാമൂല്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് പാർലമെന്റിൽ മതനിരപേക്ഷ കേരളത്തിന്റെ ശക്തമായ ശബ്ദമാവാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന ഉറച്ച വിശ്വാസത്തിലേക്ക് നമ്മുടെ നാടെത്തിച്ചേർന്നിരിക്കുന്നു. ഇതിന്റെ തെളിവാണ് എല്ലാ മണ്ഡലങ്ങളിലും നടന്ന പൊതുയോഗങ്ങളിൽ കണ്ട വൻ ജനപങ്കാളിത്തം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ വിജയം നേടുമെന്നുറപ്പാണ്. വർഗീയതക്കെതിരെ, നാടിനായി, ഒന്നിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *