തിരുവനന്തപുരം : മക്കളുടെ എണ്ണം പറഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്ക് മല്ലികാർജുൻ ഖാർഗെയുടെ ചുട്ടമറുപടി. അഞ്ച് മക്കളുള്ള പിതാവാണ് താനെന്നും മക്കളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ പിതാവ് വിലക്കിയെന്നും ഖാർഗെ പറഞ്ഞു. തന്റെ കൂട്ടുകുടുംബത്തിലെ എല്ലാ
അംഗങ്ങളും ഒരു അപകടത്തിൽ മരിച്ചപ്പോൾ അവശേഷിച്ചത് താൻ മാത്രമാണ്. ഒരു കുടുംബത്തിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് ബാധ്യതയായി കരുതേണ്ടതില്ലെന്നും ഖാർഗെ പറഞ്ഞു.
14 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഡോ. ബി.ആർ അംബേദ്ക്കർ. ലാലുപ്രസാദ് യാദവിന് ഒമ്പതു മക്കളുണ്ടായിരുന്നു. അതൊന്നും അറിയാതെ ഒരു മതവിഭാഗത്തെ കുട്ടികളുടെ പേരിൽ വിമർശിക്കുന്ന മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കേണ്ടതുണ്ടെന്നും ഖാർഗെ പറഞ്ഞു.