കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണം യുഡിഎഫിനെ വളരെയധികം അനുകൂലിക്കുകയും തിരഞ്ഞെടുപ്പിൽ അവരുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, വോട്ടർമാരുടെ മതേതര കാഴ്ചപ്പാടും കോൺഗ്രസ് ദേശീയതലത്തിൽ ബിജെപിയെ നേരിടുമെന്ന പ്രതീക്ഷയും യുഡിഎഫിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാനതലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെങ്കിൽ ദേശീയ തലത്തിൽ എൽഡിഎഫും യുഡിഎഫും ബിജെപിയോടാണ് മത്സരിക്കുന്നത്. തൃശൂർ നിയോജകമണ്ഡലത്തിൽ ത്രികോണ മത്സരമാണ് കാണാനാവുക. വോട്ടർമാർക്കിടയിൽ പ്രായോഗികതാവാദം വർധിച്ചതോടെ, അവർ ക്രമേണ ബിജെപിയിലേക്ക് മാറുന്നത് ശ്രദ്ധേയമായ കാര്യമാണ്. ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചേക്കാമെങ്കിലും സീറ്റ് സാധ്യതകൾ അനിശ്ചിതത്വത്തിലാണ്.”
ഡോ. ഡി ധനുരാജ്,
ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി