പെന്തിക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്നതിന്റെ ക്രമീ കരണങ്ങൾ അവസാന ഘട്ടത്തിലേക്ക്.
10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ മനോഹരമായ രാജ്യത്ത് മലയാളികൾ കുടിയേറി തുടങ്ങിയിട്ട് 6 പതിറ്റാണ്ട് കഴിഞ്ഞു. 2024ിൽ എത്തി നിൽക്കുമ്പോൾ കാനഡയുടെ 10 പ്രൊവിൻസിലും മലയാളി പെന്തക്കോസ് സഭകളുടെ സാന്നിധ്യം ഇന്ന് ഉണ്ട്. കാലാകാലങ്ങളിൽ ഇമിഗ്രൻസ് ആയിട്ട് പല പ്രൊവിൻസിൽ താമസിക്കുന്നവരെ കൂടാതെ, സ്റ്റുഡൻറ് ആയിട്ട് പഠിക്കാൻ കടന്നുവന്നവര്, ഈ സ്ഥലങ്ങളെല്ലാം താമസിക്കുന്നു. പിൽക്കാലത്ത് ദൈവദാസന്മാർ വിശ്വാസികൾ ചേർന്ന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മകൾ ഇന്ന് സഭകളായ രൂപാന്തരപ്പെട്ടു. അങ്ങനെ ആ സഭകൾ എല്ലാം കൂടിച്ചേർന്ന് നടത്തുന്ന കോൺഫറൻസ് ആണ് PCIC. 10 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ തുടങ്ങുന്നത് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, whitbi ആഡിറ്റോറിയത്തിൽവച്ചാണ് നടത്തപ്പെടുന്നത്.
അനുഗ്രഹീതരായ ദൈവദാസന്മാർ, വർഷിപ്പ് ലീഡേഴ്സ് കേരളത്തിൽ നിന്നും ശുശ്രൂഷിക്കുന്നതാണ്, ഈ കോൺഫറൻസിൽ.
ഈ കോൺഫറൻസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ കൂടെ ഇതിൻറെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. www.pfic.ca. ഈ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗ്, ടോറോണ്ടോ, കാൽഗറി, എഡ്മണ്ടൻ,ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നീ സ്ഥലങ്ങളിൽ മെയ്, ജൂൺ മാസങ്ങൾ നടക്കുന്നുണ്ട്. അവിടെയും രജിസ്ട്രേഷൻ ചെയ്യുവാൻ ഉള്ള അവസരങ്ങൾ ലഭിക്കുന്നതാണ്.
ഈ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 16 അംഗ നാഷണൽ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ജനറൽ കൺവീനർ പാസ്റ്റർ ജോൺ തോമസ്(ടൊറൊന്റൊ), ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) ജനറൽ ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും
പ്രതിനിധീകരിച്ചുകൊണ്ടു പ്രവർത്തിക്കുന്നു . പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും, അതോടൊപ്പം ലേഡീസ് കോർഡിനേറ്ററായി വത്സമ്മ ഏബ്രഹാമും ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഈ കോൺഫറൻസിന് സുഗമമായ നടത്തിപ്പിനു വേണ്ടി 40 ഇൽ പരം അംഗങ്ങൾ അടങ്ങുന്ന ലോക്കൽ കമ്മറ്റി പ്രവർത്തിക്കുന്നു. പ്രാദേശിക സഭകളിൽ നിന്നും തെരഞ്ഞെടുക്ക പെട്ട 30ൽ പരം കൊയർ മെമ്പേഴ്സ് ഈ കോൺഫറൻസിന് വേണ്ടി ഗാനങ്ങൾ ആലപിക്കുന്നതാണ്.
ഈ പ്രഥമ കോൺഫറൻസ് നടക്കുന്നത് whitby യിലെ കാനഡ ക്രിസ്ത്യൻ കോളേജിന്റെ വിശാലമായ ക്യാമ്പസിൽ ആണ്. ആയിരത്തിൽപരം ഡെലിഗേറ്റ്സിനെ പ്രതീക്ഷിച്ചുകൊണ്ട്, താമസ്സ, ഭക്ഷണ ക്രമീകരണങ്ങൾ സംഘാടകർ ചെയ്തുവരുന്നു.
ഈ കോൺഫറൻസ് കാനഡയിൽ ഉള്ള മലയാളി പെന്തക്കോസ് സമൂഹത്തിനും, സഭകൾക്കും ഒരു പുത്തൻ ഉണർവായി തീരുമെന്ന് പ്രത്യാശിക്കുന്നു. ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോൺഫറൻസ് മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് കർതൃമേശ ശ്രുശ്രൂഷയോടുകൂടി അവസാനിക്കുന്നതാണ്.
ഈ കോൺഫറൻസ് സഭകളുടെ ഉന്നമനത്തിനും, ആത്മീയ ഐക്യതയ്ക്കും, ഉണർവിനും കാരണമായിത്തീരുവാൻ എല്ലാ ദൈവമക്കളുടേയും പ്രാർഥന ആവശ്യപ്പെടുന്നു.