പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട് , ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല.
രവി എനിക്ക് ആരായിരുന്നു? പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട് , ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല. ഇടയ്ക്ക് മനസ്സൊന്നും മരവിക്കുമ്പോൾ, ആരോടെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നുമ്പോൾ നീണ്ട പട്ടിക പെട്ടെന്ന് ചുരുങ്ങും, അതിൽ മേലെത്തട്ടിൽ രവിയുടെ പേരുണ്ടാകും. ജീവിതമാകുന്ന ഈ മഹായാത്രയിൽ എത്ര പേരെ നാം കണ്ടു എന്നാൽ എത്രപേർ നമ്മുടെ ഓർമ്മയിൽ നിലനിൽക്കുന്നു.ഒരു പോസിറ്റീവ് എനർജി ആയിരുന്നു രവി. എല്ലാവർക്കും നന്മ വരണം എന്ന് ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ ഉടമ. രവി എന്നും എന്റെ മനസ്സിൽ ഒരു വെളിച്ചമായി ഉണ്ടാകും.