പരിഷ്‌കരിച്ച ഇസുസു വി-ക്രോസ് സി പ്രസ്റ്റീജ് വിപണിയിൽ

Spread the love

കൊച്ചി:  ഇസുസു പേഴ്‌സണൽ പാസഞ്ചർ പിക്കപ്പുകളുടെ പരിഷ്‌കരിച്ച ശ്രേണി പുറത്തിറക്കി. ഇതിന്റെ ഭാഗമായി വി-ക്രോസ് സി പ്രസ്റ്റീജ് മോഡൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലെത്തി. സ്‌പോർട്ടി ലുക്കാണ് പുതിയ വി-ക്രോസിന് നൽകിയിരിക്കുന്നത്. ഫ്രണ്ട് ബമ്പർ ഗാർഡ്, ഫ്രണ്ട് ഫോഗ് ലാംപ് ഗാർണിഷ്, ഫ്രണ്ട് ഗ്രിൽ, എൻജിൻ ഹുഡ് ഗാർണിഷ്, റൂഫ് റെയിലുകൾ, റിയർ കോംപ് ലാംപ് തുടങ്ങി നിരവധി രൂപമാറ്റം വി-ക്രോസിൽ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ എല്ലാ മാനുവൽ വേരിയന്റുകളിലും സുരക്ഷാഫീച്ചറുകളായ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിൽ ആളുണ്ടെന്ന് തിരിച്ചറിയുന്ന സെൻസർ,പിന്നിലെ 3 സീറ്റുകളിലും പ്രത്യേക 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡാഷ്‌ബോർഡിൽ സീറ്റ്‌ബെൽറ്റ് വാണിംഗ് തുടങ്ങി നിലവിൽ ലഭ്യമായ എല്ലാ ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകളും ഇസുസുവിന്റെ പിക്കപ്പ് ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസൈനിലും പ്രകടനത്തിലും ശേഷിയിലും ഗുണമേന്മയിലും സുരക്ഷയിലും ഡ്രൈവിംഗ് സുഖത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന പിക്കപ്പ് വാഹനങ്ങളായിരിക്കും പുതിയ ശ്രേണിയിലുള്ളതെന്ന് ഇസുസു മോട്ടോർസ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു. ഇസുസു ഹൈ-ലാൻഡറിന് 21,19,900 രൂപ മുതലും വി ക്രോസ് സി പ്രസ്റ്റീജ്് 26,91,700 രൂപ മുതലുമാണ് എക്‌സ്-ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *