ഐഐടി മദ്രാസ് -ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷ മെയ് 26 വരെ

Spread the love

തിരുവനന്തപുരം  :  ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് കോഴ്സിലേക്കാണ് അപേക്ഷിക്കാവുന്നത്. ജെഇഇ എഴുതാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷം മുന്‍പ് ആരംഭിച്ച കോഴ്സ് പൂര്‍ത്തിയാക്കിയ 2500ഓളം വിദ്യാര്‍ത്ഥികളെ ജോലി അല്ലെങ്കില്‍ പ്രൊമോഷന്‍ ലഭിക്കുന്നതിന് ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് കോഴ്‌സ് പ്രാപ്തരാക്കി.

നിലവില്‍ 27,000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട്, കൂടാതെ 20,000ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ മറ്റൊരു ബിരുദത്തിനൊപ്പം ഈ ബിഎസ് ഡിഗ്രി പ്രോഗ്രാം പഠിക്കുന്നുണ്ട്. 850 വിദ്യാര്‍ത്ഥികള്‍ കോര്‍നെല്‍ യൂണിവേഴ്‌സിറ്റി ആന്‍ഡ് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യുഎസ്, ആല്‍ട്ടോ യൂണിവേഴ്‌സിറ്റി ഫിന്‍ലാന്‍ഡ് പോലെയുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ മാസ്റ്റേര്‍സിനും പിഎച്ച്ഡി പ്രോഗ്രാമിനും പ്രവേശനം നേടി.

താല്പര്യമുള്ളവര്‍ https://study.iitm.ac.in/ds/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും വാര്‍ഷിക കുടുംബ വരുമാനം 15 ലക്ഷം രൂപയ്ക്കു താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് പൂര്‍ണ്ണമായും ഇളവു ചെയ്തിട്ടുണ്ട്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *