വലപ്പാട്: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന മണപ്പുറം ഫൗണ്ടേഷന്റെ പദ്ധതിയുടെ തുടര്‍ച്ചയായി പെരുമ്പാവൂര്‍ സ്വദേശി അജിതന്‍, മുരിയാട് സ്വദേശി അബിയ എന്നിവര്‍ക്ക് അത്യാധുനിക ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്‍കി. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന വീല്‍ചെയറുകള്‍
മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നല്‍കിയത്. നേരത്തെ, സംസ്ഥാനത്തുടനീളമുള്ള അര്‍ഹരായ അന്‍പതോളം ഭിന്നശേഷിക്കാര്‍ക്ക് ‘കണ്‍വര്‍ജന്‍സ് 2024’ പരിപാടിയില്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്‍കിയിരുന്നു. ഭിന്നശേഷി വിഭാഗത്തിനുവേണ്ടി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, സേവാഭാരതി അങ്കമാലി യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Photo Caption; മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന അത്യാധുനിക ഇലക്ട്രിക് വീല്‍ചെയര്‍ വിതരണ ചടങ്ങില്‍നിന്നും.
Ajith V Raveendran