വി പി നന്ദകുമാര്‍, എംഡി & സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

Spread the love

സ്വര്‍ണ വായ്പ ഇടപാടുകാര്‍ക്ക് പണമായി നല്‍കാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്വര്‍ണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആകെ ബിസിനസ്സിന്റെ 50 ശതമാനം വരുന്ന ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളില്‍ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കാറുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ വായ്പ മേഖലയുടെ സുതാര്യത ഉറപ്പിക്കുന്ന റിസര്‍വ് ബാങ്ക് നടപടികളോട് മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കും. സ്വര്‍ണ വായ്പയുമായി ബന്ധപ്പെട്ട്, മാന്യ ഉപഭോക്താക്കള്‍ക്കുള്ള ഏതുതരം സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഞങ്ങളുടെ വിദഗ്ധരായ ജീവനക്കാരുടെസേവനംലഭ്യമാണ്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *