കൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത് 18 മില്യൺ

Spread the love

കാലിഫോർണിയ:വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി . ഇതിനെ തുടർന്ന് ജൂറി രണ്ട് കാലിഫോർണിയ സഹോദരിമാർക്ക് $18 ദശലക്ഷം ഡോളർ അനുവധിക്കുകയായിരുന്നു.

സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18-ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവർക്ക് വേദനയ്ക്കും കഷ്ടപ്പാടുകൾക്കും 6 മില്യൺ ഡോളറും ശിക്ഷാപരമായ നഷ്ടപരിഹാരമായി 12 മില്യൺ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ സാൻ ഡീഗോയിലെ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു.

2020 സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത ഒരു കേസ് പ്രകാരം, 2019 ഫെബ്രുവരി 15-ന് ഉണ്ടായ ഒരു വലിയ കൊടുങ്കാറ്റിൽ നിന്നുള്ള മഴവെള്ളം സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിൻ്റെയും വീട്ടിൽ വെള്ളപ്പൊക്കമുണ്ടായി. നാശനഷ്ടം ഉണ്ടാക്കുകയും അവരുടെ വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നാണ് കേസ്.

Author

Leave a Reply

Your email address will not be published. Required fields are marked *