സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനീഷിംഗ് 2024 – 2025 അധ്യയന വർഷം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം.
പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസ്യത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷോഫോം, പ്രോസ്പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂപയുടെ മണിഓർഡറായി ഓഫീസർ ഇൻ ചാർജ്, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ഗവ.എൽ.പി സ്‌കൂൾ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ 683108 എന്ന വിലാസത്തിൽ അയച്ചാൽ തപാൽ മാർഗവും ലഭ്യമാകും. വിശദവിവരങ്ങൾ പരിശീലന വിഭാഗത്തിലെ (0484-2605322, 9605022555) എന്നീ ഫോൺ നമ്പറുകളിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 24.