ഡോ ശശി തരൂര്‍ മികച്ച വിജയം നേടും: യുഡിഎഫ്

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയമാന്‍ തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്നു.

ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകളടക്കം വിശദമായി പരിശോധിച്ച യോഗം ഡോ.ശശി തരൂര്‍ 2019ലെ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിലയിരുത്തി. മണ്ഡത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നേമം ഒഴിക്കെ മറ്റ് ആറിടങ്ങളിലും വ്യക്തമായ മുന്നേറ്റം യുഡിഎഫിന് ഉണ്ടാകും. 2019നെ അപേക്ഷിച്ച് നേമത്ത് യു ഡി എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നതെന്നും മറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. എതിരാളികളുടെ ശക്തമായ നുണ പ്രചാരണങ്ങളെയും കനത്ത ചൂടിനെയും അവഗണിച്ചു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും വോട്ട് രേഖപ്പെടുത്തിയ ജനാധിപത്യ വിശ്വാസികള്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി.

നേതാക്കളായ എന്‍.ശക്തന്‍, വി.എസ് ശിവകുമാര്‍, എം.വിന്‍സെന്റ് എംഎല്‍എ,ടി.ശരചന്ദ്രപ്രസാദ്, സി.പി ജോണ്‍, ജി.എസ് ബാബു, ജി.സുബോധന്‍, കെ.മോഹന്‍കുമാര്‍, എ.ടി ജോര്‍ജ്, എം.എ വാഹിദ്, ബീമാപള്ളി റഷീദ്, എസ്.കെ അശോക് കുമാര്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, കമ്പറ നാരായണന്‍, പുരുഷോത്തമന്‍ നായര്‍, ഡി സുദര്‍ശനന്‍, വി.എസ് ഹരീന്ദ്രനാഥ്, എം.ആര്‍ മനോജ്, നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *