രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വദിനം മെയ് 21ന് കെപിസിസിയില്‍ ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി ഉദ്ഘാടനം ചെയ്യും. ഡോ ജോര്‍ജ് ഓണക്കൂര്‍, ഡോ അച്യുത് ശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും. കെപിസിസി, ഡിസിസി ഭാരവാഹികള്‍ പങ്കെടുക്കും.