ജിഷാ വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നു : രമേശ് ചെന്നിത്തല

Spread the love

തിരു: പ്രമാദമായ ജിഷാ വധക്കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ച ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.

അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി കണ്ടെത്തിയ കേസിൽ ആദ്യ അന്വേഷണസംഘത്തിൻ്റെ മികവാണ് കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായിച്ചത്. ആദ്യ അന്വേഷണസംഘത്തിൻ്റെ ഡി എൻ എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമായ അന്വേഷണവും പ്രോസിക്യൂഷൻ്റെ കേസ്നടത്തിപ്പിലെ മിടുക്കുമാണ് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായിച്ചത്.

അന്വേഷണസംഘത്തെയും  പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *