സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ എറണാകുളം അധ്യാപക ഭവനില്‍ നടന്ന ദീപ്തി- ബ്രെയിലി സാക്ഷരതാ പരിപാടിയുടെ അധ്യാപക പരിശീലനം സമാപിച്ചു. കാഴ്ച പരിമിതി നേരിടുന്നവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ദീപ്തി -ബ്രെയിലി സാക്ഷരതാ പരിപാടി.
പദ്ധതിയുടെ ഭാഗമായി പഠിതാക്കള്‍ക്ക് 180 മണിക്കൂര്‍ ബ്രെയിലി ലിപിയില്‍ പരിശീലനം നല്‍കും. സംസ്ഥാന സാക്ഷരതാ മിഷന് ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് മെമ്പര്‍മാരായ എം.സുധീര്‍ (കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്),ബി.വിനോദ്, എം.അജയ്കുമാര്‍, കെ.സത്യശീലന് തുടങ്ങിയവര്‍ ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ സാക്ഷരതാ പാഠാവലി പരിചയപ്പെടുത്തുകയും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനമാണ് നടന്നത്. കോ-ഓഡിനേറ്റര്‍മാരായ ഡോ. വി.വി മാത്യു, ടോജോ ജേക്കബ്ബ്. ടി.വി ശ്രീജന്, സാക്ഷരതാ മിഷന് എറണാകുളം ജില്ലാ കോ- കോഡിനേറ്റര്‍ വി.വി ശ്യാംലാല്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.എം സുബൈദ തുടങ്ങിയവര്‍ അധ്യാപകന് നടന്ന രണ്ട് ദിവസത്തെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.