പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട: ജില്ലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, വെരിഫിക്കേഷനും ആരംഭിച്ചു

Spread the love

2024-2025 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ജില്ലയിൽ ആരംഭിച്ചു. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി നേരിട്ടോ, idk2024sports@gmail.com എന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഈമെയിലിലേക്കോ അയക്കേണ്ടതാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍ സെലക്ട് ചെയ്യേണ്ടതാണ്. 2022 ഏപ്രിൽ 1 മുതല്‍ 2024 മാർച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് അഡ്മിഷനായി പരിഗണിക്കുക. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന,ജില്ലാ അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണെന്നുളള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കേണ്ടതാണ്. സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി മേയ് 29 ന് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങള്‍ക്ക്. 9496184765,9895112027, 04862232499.

Author

Leave a Reply

Your email address will not be published. Required fields are marked *