മോദി ഗോഡ്സെയുടെ പുനരവതാരം : യുഡിഎഫ് കൺവീനർ എം എം ഹസൻ

Spread the love

ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനാണ് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതെങ്കിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി ഘാതകനായ ഗോഡ്സെയുടെ പുനരവതാരമായി മാറിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

മഹാത്മാഗാന്ധിജിയെ വധിച്ച് മതേതരത്വത്തെ കൊല്ലാനാണ് ഗോഡ്സെ ശ്രമിച്ചത്.അതേ പാത പിന്തുടരുന്ന നരേന്ദ്രമോദിയും ജനാധിപത്യത്തെയും മതേതരത്വത്തെയും ജീവനോടെ കുഴിച്ചുമൂടാനാണ് ശ്രമിക്കുന്നതെന്നും ഹസൻ പറഞ്ഞു.

പതിനെട്ടാം വയസ്സിൽ യുവജനങ്ങൾക്ക് വോട്ട് അവകാശം നൽകിയും വനിതകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം ഭരണപങ്കാളിത്തം നൽകിയും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്നും എം എം ഹസൻ പറഞ്ഞു.


രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന ആലപ്പാട് ജയകുമാറിന്റെ സ്മരണാർത്ഥം പോങ്ങനാട് നിർമ്മിക്കുന്ന ജയകുമാർ സ്മൃതി ഭവന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

അനൂപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എൻ സുദർശൻ,എൻ ആർ ജോഷി,എം കെ ഗംഗാധര തിലകൻ,ശ്രീമതി ദീപ അനിൽ തുടങ്ങിയവർ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *