മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിച്ച കരിയർ കോമ്പസ് ഹൈസ്ക്കൂൾ കുട്ടികൾക്ക് വൻ പ്രചോദനമായി

Spread the love

ലീഗ് സിറ്റി (റ്റെക്സസ്) : മലയാളി സമാജം ഓഫ് ലീഗ് സിറ്റി (MSOLC) ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരിയർ കോമ്പസ് (Career Compass 2024) ഒരു വൻ വഴിത്തിരിവായി.

വിവിധ മേഖലകളിൽ നിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ നയിച്ച ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രചോദനമായിരുന്നു. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരുന്നു നടത്തപ്പെട്ടത്. ഈ കാലഘട്ടത്തിലെ തൊഴിലവസരങ്ങളെപ്പറ്റിയും, എ ഐ പോലുള്ള പുതിയ മേഖലളിലുള്ള സാധ്യതകളെപ്പറ്റിയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

ഡോ. നജീബ് കുഴിയിൽ (Exxon), ഡോ. റോബിൻ ജോസ് (UH), ഡോ. ജേക്കബ് തെരുവത്തു (UH), ഡോ.നിഷ മാത്യൂസ് (UH), എലേന ടെൽസൺ (Nasa), സാരംഗ് രാജേഷ് (WGU), റോബി തോമസ് (Euronav) എന്നിവർ ക്ലാസുകൾ നയിച്ചു. സിഞ്ചു ജേക്കബായിരുന്നു മോഡറേറ്റർ.

കൂടാതെ Dr.Thomas Investments CEO യും മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഗ്രാൻഡ് സ്പോൺസറുമായ (www.drthomasinvestments.com), ഡോ.സച്ചുമോർ തോമസ് എം.ഡി മെഡിക്കൽ മേഖലയിൽ ഉള്ള സാധുതകളെപ്പറ്റിയും ആ മേഖലയിലുള്ള വെല്ലുവിളികളെപ്പറ്റിയും വിശദമായി വിവരിച്ചു.

കോർഡിനേറ്റർ ജിജു ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി. MSOLC പ്രസിഡന്റ് ബിനീഷ് ജോസഫ് സ്വാഗതം ആശംസിച്ചു. കൂടാതെ MSOLC ഭാരവാഹികളായ ഡോ.രാജ്‌കുമാർ മേനോൻ, ലിഷ ടെൽസൺ, ബിജോ സെബാസ്റ്റ്യൻ, ജോബിൻ പന്തലാടി, സന്ധ്യ രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *