ഡാളസ് : കിണറ്റിലെ മോട്ടറിൽ നിന്നുള്ള വൈദ്യുതാഘാതത്താൽ തോന്ന്യാമല തോണിക്കുഴി പരുവപ്ലാക്കൽ പി.എം. ജോൺസൺ (61) മേയ്26 ഞായറാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ.മോട്ടോര്‍ ഓണ്‍ ചെയ്യുവാൻ പോയതായിരുന്നു ജോൺസൺ.
മഴയുണ്ടായിരുന്നു. ഏറെ സമയമായിട്ടും ജോൺസനെ കാണാത്ത കാരണത്താൽ ഭവനത്തിൽ ഉള്ളവർ കണ്ടത്, മോട്ടറിന് സമീപം ഷോക്ക് അടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ആശ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം ജനറൽ ആശ്പത്രിയിൽ സൂക്ഷീ ച്ചിരിക്കുകയാണ്.
സംസ്കാരം വെള്ളിയാഴ്ച (5-31-24) രാവിലെ 7.30 മുതൽ 9.30 വരെ .
ഭാര്യ: ലിസ്സി, മക്കൾ 2 പേർ .