ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ സ്‌കൂളിൽ

Spread the love

2024-25 അധ്യയന വർഷത്തെ ജില്ലാ തല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കും. ജൂൺ മൂന്ന് രാവിലെ 9.30ന് പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ്‌കുമാർ, വൈസ്പ്രസിഡന്റ് എ.ഷൈലജ ബീഗം, വിദ്യാഭ്യാസ ഉപഡയറക്ടർ ദീപാ മാർട്ടിൻ എന്നിവരും പങ്കെടുക്കും. മലയോരമേഖലയുടെ സംസ്‌കാരം വിളിച്ചോതുന്ന നിരവധി പരിപാടികൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പഠനോപകരണങ്ങളുടെ വിതരണം, ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉപകരണങ്ങളുടെ വിതരണം എന്നിവയും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *