ഹ്യൂസ്റ്റണ്‍ : ഐപിസി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭാംഗമായ പെരുമ്പലത്ത് പി.എം. ഏബ്രഹാമിന്റെ (ബേബിച്ചന്‍) സഹധര്‍മിണി അന്നമ്മ ഏബ്രഹാം (കുഞ്ഞന്നാമ്മ-73) ഹ്യൂസ്റ്റണില്‍ ജൂണ്‍ 01 ശനിയാഴ്ച അന്തരിച്ചു. എടക്കര, നിലമ്പൂര്‍ വടക്കേപറമ്പില്‍ കുടുംബാംഗമാണ് പരേത. കഴിഞ്ഞ 47 വര്‍ഷം കുടുംബമായി ഹ്യൂസ്റ്റണില്‍ തമസിച്ച് നേഴ്‌സായി ജോലിചെയ്ത് വന്നിരുന്ന പരേതയ്ക്ക് 2 മക്കളും 5 കൊച്ചുമക്കളും ഉണ്ട്.
മക്കള്‍: ബ്ലസണ്‍ ഏബ്രഹാം, സാജന്‍ ഏബ്രഹാം. മരുമക്കള്‍: ജോളി, ഷീന.
ഭൗതീക ശരീരം ജൂണ്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ ഐപിസി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ 4660 S Sam Houston Pkwy E, Houston, TX 77048) ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും.
ശനിയാഴ്ച 8-നു രാവിലെ 9 മുതല്‍ 11:00 വരെ സഭാമന്ദിരത്തില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകളും നടത്തിയ ശേഷം South Park Funeral home, 1310 N Mail St, Pearland, TX 77581 സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
സംസ്‌ക്കാര ശുശ്രൂഷകള്‍ തത്സമയ-സ്ട്രീമിംഗ് മുഖാന്തിരംprayermountmedia.com എന്ന ഓണ്‍ലൈനില്‍ ഉണ്ടായിരിക്കും