മോദിയുടെ ഗാന്ധി നിന്ദയ്‌ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

Spread the love

 

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഗാന്ധി നിന്ദയില്‍ കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം രേഖപ്പെടുത്തി സംയുക്ത പ്രസ്താവന നടത്തി.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

—————————————–

ഗാന്ധി വധം ഒരിക്കല്‍ കൂടി രാഷ്ട്രപിതാവിനെ അപമാനിച്ച നരേന്ദ്ര മോദിക്ക് രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാല്‍ യോഗ്യത ഇല്ലാതെയായി. മഹാത്മാവിനെ കുറിച്ച് പ്രധാന മന്ത്രിയ്ക്കുള്ള അജ്ഞതയാണ് ഈ പ്രസ്താവനയില്‍ കൂടി വെളിവായിരിക്കുന്നത്. ”എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്നതില്‍ മഹാത്മാവ് ആരാണെന്നും എന്താണെന്നും പൂര്‍ണ അര്‍ത്ഥത്തില്‍ വ്യക്തമാണ്.

ജനമനസ്സില്‍ ആരാധനാവസന്തമാണ് മഹാത്മാഗാന്ധി. അദ്ദേഹത്തെ ലോകം അറിഞ്ഞത് 1982 ല്‍ ഇറങ്ങിയ വിദേശിയായ ആറ്റണ്‍ ബറോവിന്റെ സിനിമ കാരണമെന്ന് 10 വര്‍ഷം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി മോദി പറയുമ്പോള്‍ ആ നിമിഷം മുതല്‍ അദ്ദേഹം ഇന്ത്യക്കാരുടെ പരിഹാസപാത്രമായി മാറിയിരിക്കുന്നു.
അജ്ഞതയോ ഗാന്ധിയോടുള്ള അവജ്ഞയോ എന്താണ് ജൂഗുപ്സാവഹമായ ഈ പ്രസ്താവനക്ക് പിന്നിലെന്ന് ഇന്ത്യ യിലെ ഓരോ പൗരനും അറിയേണ്ടിയിരിക്കുന്നു.
ഗാന്ധിജിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നതും, അതല്ല മനപ്പൂര്‍വ്വം പറയുന്നതായാലും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ് കാണിക്കുന്നത്. ഗാന്ധിയുടെ സഹനസമരം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയിട്ട് ഗാന്ധി ഘാതകരെ ആദരിക്കുന്ന ഭരണക്രമം സൃഷ്ടിക്കുന്നവരുടെ അനുയായികള്‍ ഗാന്ധി വധം പുനരാവിഷ്‌കരിക്കുന്ന രാജ്യത്ത് ഭരണത്തലവനും ആ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
പാഠപുസ്തകത്തില്‍ നിന്നും ഗാന്ധിയെ മറയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ ഇങ്ങനെ അല്പജ്ഞനം വിളമ്പുന്നത് ക്രൂരമാണ്. നൂറ്റാണ്ടുകളില്‍ ഒരാള്‍ മാത്രമേയുള്ളു മഹാത്മാഗാന്ധിയെ പോലെ ഉണ്ടാവുക. പഠിച്ചു തീര്‍ക്കാന്‍ പറ്റാത്തതാണ് ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും. എത്ര കോരിയെടുത്താലും തീരാത്ത വൈജ്ഞാനിക ധൈക്ഷണിക നീരുറവയാണ് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങള്‍.
2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി സംഘ്പരിവാര്‍ നേതാവിന്റെ പേരിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെടാന്‍ കാരണം ജനമനസ്സ് നിശബ്ദമായി പ്രതികരിച്ചതുകൊണ്ടാണെന്ന കാര്യം പ്രധാനമന്ത്രി മോദി മറന്നുപോകരുത്. ലോകനേതാക്കള്‍ ഗാന്ധിജിയെ ഒരു പാട് പഠിച്ചു; പക്ഷെ മോദി ഒട്ടും പഠിച്ചില്ല എന്നത് ഈ ഒറ്റ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നു. സൂര്യനും ചന്ദ്രനും അസ്തമിക്കാത്ത കാലത്തോളം ഗാന്ധിക്ക് പ്രത്യേക പ്രചാരവേല ആരും സംഘടിപ്പിക്കേണ്ടതില്ല.
ദുഷ്ടലാക്കോടെ ഗാന്ധിജിയെ തെരഞ്ഞെടുപ്പ് വിഷയമായി വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമായ സംഗതിയാണ്. സംഘര്‍ഷങ്ങള്‍ക്കോ ബലപരീക്ഷണങ്ങള്‍ക്കോ ആയുധമാക്കേണ്ട വ്യക്തിത്വമല്ല ആ അഹിംസ വാദിയുടേത്. സത്യത്തിന്റെ സന്ദേശ വാഹകന്റെ ജീവിതം. ഇത്തരമൊരു പ്രതികരണം പ്രധാനമന്ത്രി പദത്തിന് ഒട്ടും യോജിച്ചതല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ശ്രീ.നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ ഞാന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.
കന്യാകുമാരിയിലെ ധ്യാന കേന്ദ്രത്തിലെ ധ്യാനം കഴിഞ്ഞിറങ്ങുമ്പോള്‍ പ്രധാനമന്ത്രി പദത്തിന് ഒട്ടും യോജിച്ചതല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് പറഞ്ഞത് തിരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പ്രസ്താവനയയില്‍ ഒപ്പിട്ടവര്‍.

ടി.പദ്മനാഭന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ.പി.വി.കൃഷ്ണന്‍ നായര്‍, എം.പി.സുരേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കടുത്ത്, അഷ്ടമൂര്‍ത്തി, ഗ്രേസി വി.വി. കുമാര്‍, ഡോ.കെ.പി.കണ്ണന്‍, എം.എന്‍.കാരശ്ശേരി, ശ്രീമൂലനഗരം മോഹന്‍, പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്, പ്രൊഫ.കെ.ശശികുമാര്‍, സുധ മേനോന്‍,യുവി.സി.കബീര്‍ മാസ്റ്റര്‍,വിനോയ് തോമസ്,
, അഡ്വ പഴകുളം മധു, ഡോ വിളക്കുടി രാജേന്ദ്രന്‍,ഡോ.മേരി ജോര്‍ജ് ടി.സ്.ജോയി, കാട്ടൂര്‍ നാരായണപിള്ള , ആര്‍ട്ടിസ്റ്റ് ബി.ഡി.ദത്തന്‍, ഡോ.നെടുമുടി ഹരികുമാര്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സെക്രട്ടറി ബിന്നി സാഹിതി.

K.P.C.C.

 

Author

Leave a Reply

Your email address will not be published. Required fields are marked *