1) സംസ്കൃത സര്‍വ്വകലാശാലഃ ബി. എഫ്. എ. പരീക്ഷകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ രണ്ടും നാലും ആറും എട്ടും സെമസ്റ്ററുകൾ ബി. എഫ്. എ. (റീഅപ്പിയറൻസ്) പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
2) സംസ്കൃത സര്‍വ്വകലാശാലഃ പി. ജി. ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ./എം. എസ്‍സി/എം. പി. ഇ. എസ്. (റഗുലർ / റീ അപ്പിയറൻസ്/റീ അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
3) സംസ്കൃത സര്‍വ്വകലാശാലഃയിൽ പ്രോജക്ട് ഫെലോ ഒഴിവ്
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കൈരളി ഗവേഷണ പുരസ്കാരത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ പ്രോജക്ട് ഫെലോയെ നിയമിക്കുന്നു. ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അറബിക്, മലയാളം ഭാഷകളിൽ പ്രാഗത്ഭ്യമുളളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. അപേക്ഷകൾ അയയ്ക്കേണ്ട വിലാസംഃ പ്രൊഫ. ഷംഷാദ് ഹുസൈൻ കെ. ടി., മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, തിരൂർ പ്രാദേശിക ക്യാമ്പസ്, തിരുന്നാവായ, മലപ്പുറം – 676 301.
4) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേയ്ക്ക് ജൂൺ 14ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. യു ജി സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത നേടിയ വിദ്യാർത്ഥിക്കൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. മോഹിനിയാട്ടം, ഭരതനാട്യം വിഭാഗങ്ങളിലേയ്ക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂകൾ 14ന് യഥാക്രമം രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും അതത് വകുപ്പ് മേധാവികളുടെ ഓഫീസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
5) സംസ്കൃത സർവ്വകലാശാല: ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇൻ്റർനാഷണൽ സ്പാ തെറാപ്പി, പി ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, നാലാം സെമസ്റ്റർ എം. എഫ്. എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075
—