മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം

Spread the love

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി വാഹന പ്രചാരണയാത്ര സംഘടിപ്പിക്കും. ജൂൺ 12 ബുധനാഴ്ച രാവിലെ 9ന് കളക്ടറേറ്റിൽ നിന്ന് വാഹനപ്രചാരണ ജാഥ കാക്കനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്യും. 10 ന് തൃക്കാക്കര ഭാരത് മാതാ കോളേജ്, 11 ന് കുസാറ്റ്, 12 ന് കളമശ്ശേരി സെൻറ് പോൾസ്, 12 30ന് എറണാകുളം സെൻറ് ആൽബർട്ട്സ്, 2 ന് സെൻറ് തെരേസാസ് കോളേജ് എന്നിവിടങ്ങൾ പിന്നിട്ട ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് തേവര സേക്രഡ് ഹാർട്ട് കോളേജിൽ വാഹന പ്രചരണ യാത്ര സമാപിക്കും.

ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മെയിൻറനൻസ് ട്രിബ്യൂണൽ ഫോർട്ടുകൊച്ചി, മുവാറ്റുപുഴ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, എറണാകുളം ജില്ലാ വയോജന കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *