യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ മികച്ച തൊഴിൽ സാധ്യതകൾ

Spread the love

വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (വൈ ഐ പി) രജിസ്റ്റർ ചെയ്യുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലവസരം. വൈ ഐ പി പോർട്ടലിലൂടെ എച്ച്.സി.എൽ ടെക്കിന്റെ ഏർലി കരിയർ പ്രോഗ്രാമിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർക്ക് അപേക്ഷിക്കാം. ഉന്നത പഠനത്തോടൊപ്പം ശമ്പളവും പ്രവൃത്തിപരിചയവും നേടാം. ഇത് സംബന്ധിച്ച ധാരണാപത്രം നവംബർ 2023 ൽ കേരളീയത്തിൽ വച്ച് കെ-ഡിസ്കും എച്ച്.സി.എൽ ടെക്കും ഒപ്പിട്ടിരുന്നു.

2024 കാലയളവിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് എച്ച്.സി.എൽ ടെക്കിന്റെ സ്ഥിരമായ ജോലിയ്ക്കൊപ്പം (ഐടി/ നോൺ ഐടി വിഭാഗത്തിൽ) ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT ഗുവാഹത്തി, IIT കോട്ടയം, BITS പിലാനി, IIM നാഗ്പൂർ, അമിറ്റി, ശാസ്ത്ര യൂണിവേഴ്സിറ്റികളിൽ നിന്നും സ്കോളർഷിപ്പോടുകൂടി ഉപരിപഠനവും ചെയ്യാനുള്ള അവസരവും ഒരുക്കുന്നു.

നോൺ ഐടി മേഖലയിലേക്ക് പ്ലസ്ടുവിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് ലഭിച്ച കൊമേഴ്സ് ഹ്യുമാനിറ്റീസ് എടുത്തു പഠിച്ചവർക്കും ഐടി മേഖലയിലേക്ക് പ്ലസ്ടു പരീക്ഷയിൽ കുറഞ്ഞത് 65 ശതമാനം മാർക്കും കണക്കിന് 60 ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. CBSE/ ICSE – 70 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

ഈ ജോലിക്ക് അപേക്ഷിക്കാൻ പ്രവേശന പരീക്ഷ പാസാകണം. ട്രെയിനിങ് സമയത്ത് 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷിക്കാൻ yip.kerala.gov.in ൽ രജിസ്റ്റർ ചെയ്യുക.

Author

Leave a Reply

Your email address will not be published. Required fields are marked *