കേരള നിയമസഭയില്‍ മോദി ശൈലി പ്രതിപക്ഷം അനുവദിക്കില്ല. അജണ്ടയിൽ ഒന്ന് പറയുക വേറൊന്ന് പ്രവർത്തിക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. ഇന്നലെ തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളം. ഒരു കാരണവശാലും ഇത് അനുവദിക്കില്ല.