പുതുതലമുറയുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ വിപുലമായ പരിപാടികളുമായി ജില്ലാ ശിശുക്ഷേമ സമിതി

Spread the love

ലഹരിക്കെതിരെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഭിന്നശേഷിക്കാരായ കുട്ടികളുടെ സുരക്ഷക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയുടെ പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലോത്സവം നടത്താനും തീരുമാനിച്ചു.
2023 – 24 വര്‍ഷത്തെ വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും 2024 – 25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും യോഗം അംഗീകരിച്ചു.
യോഗത്തില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് പി സുമേശന്‍, സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ എം രസില്‍ രാജ്, യു കെ ശിവകുമാരി, വിഷ്ണു ജയന്‍, സി അശോക് കുമാര്‍, വി പ്രവീണ്‍, ടി ലതേഷ് , വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *