കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് വിദ്യാർഥികൾക്കായി വായനാമൽസരം സംഘടിപ്പിക്കുന്നു

Spread the love

വിജ്ഞാനവിതരണം മാതൃഭാഷയിലൂടെ എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് വിദ്യാർഥികൾക്കായി വായനാമൽസരം സംഘടിപ്പിക്കുന്നു. വായനാദിനമായ ജൂൺ 19 ന് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വായനാമൽസരം. കേരളത്തിലെ മുഴുവൻ കോളജുകളുടെയും സഹകരണത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന വായനാമൽസരം സംഘടിപ്പിക്കുന്നത്.

ജൂൺ 19 മുതൽ ഒരു മാസക്കാലം വിദ്യാർഥികൾ അധ്യാപകരുടെ നിർദേശസഹായങ്ങളോടെ മലയാളത്തിലുള്ള വൈജ്ഞാനികപുസ്തകങ്ങൾ വായിക്കുകയും തുടർന്ന് അവർക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് രണ്ടുപുറത്തിൽ കവിയാതെ വായനക്കുറിപ്പ് തയ്യാറാക്കുകയും വേണം. ഒരു കോളജിൽ നിന്ന് പരമാവധി മൂന്ന് എൻട്രികൾ സ്വീകരിക്കും. മുഴുവൻ കോളജുകളിൽനിന്നും ലഭിച്ച പുസ്തകക്കുറിപ്പുകളിൽ ഏറ്റവും മികച്ച മൂന്നെണ്ണത്തിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വായനാപുരസ്‌കാരം സമ്മാനിക്കും. വായനക്കുറിപ്പുകൾ അതതു കോളെജുകളിൽ നൽകേണ്ട അവസാനതീയതി ജൂലൈ 22. ഫോൺ : 9400820217, 7012288401.

Author

Leave a Reply

Your email address will not be published. Required fields are marked *