കാര്യക്ഷമമായ വിദേശ റിക്രൂട്ട്‌മെന്റിന് മാർഗനിർദ്ദേശങ്ങളുമായി ലോക കേരള സഭ

Spread the love

നിയമപരവും സുതാര്യവുമായ ചെലവ് കുറഞ്ഞ റിക്രൂട്ട്‌മെന്റ് നടപടികൾക്കായി ലോക കേരള സഭ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വസ്ത്ര നിർമാണം, ജർമൻ ഭാഷാ പഠനം, വിദേശത്ത് ഇന്റേൺഷിപ്പിനായി പോകുന്നവർക്ക് പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി പ്രീ ഡെസ്പാച്ച് ട്രെയിനിങ്, ജർമനിയിൽ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്നവർക്കായി DAAD ട്രെയിനിങ് തുടങ്ങിയവ ആരംഭിക്കണമെന്നും നിർദ്ദേശം ഉയർന്നു.

അനധികൃത റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും, 10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്‌മെന്റ് ഓഫ് ഡീഡ് കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡിന് ശേഷം യു. കെ. നാഷണൽ ഹെൽത്ത് സർവ്വീസിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ട്, ഇതിനെ കേരളം പ്രയോജനപ്പെടുത്തണമെന്നും ലോക കേരള സഭ നിർദ്ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *