അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ യാതൊരു പരിഭവവും ഇല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് കരുത്താവുന്നത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഓർമകളുമാണ്. അങ്ങനെയുള്ള അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി തിരിച്ചു വന്നിരിക്കുന്നത്.
എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണിത്. ഓരോ കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.