എഴുത്തുകാര്‍ വ്യവസ്ഥിതിയുടെ കുഴലൂത്തുകരാകുന്നത് അവര്‍ ജീവിക്കുന്ന കാലത്തോട് ചെയ്യുന്ന അനീതിയാണെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എല്‍ എ.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച വായനാ മസാചാരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാവനില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരുടെ പ്രതികരണം പ്രതീക്ഷിക്കുന്ന പല സന്ദര്‍ഭങ്ങളിലും അവര്‍ ദുരൂഹമായ മൗനത്തിലാകുന്നത് അത്ഭുതപ്പെടുത്തുകയാണെന്നും, ഭരണകൂടത്തെ ഭയക്കുന്നവരുടെ അടിമത്തം അവരുടെ കലാസൃഷ്ടികളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ പഴക്കുളം മധു അധ്യക്ഷത വഹിച്ചു.
ജി ആര്‍ ഇന്ദുഗോപന്റെ അഞ്ചാറു ചെറുപ്പക്കാര്‍ -നോവലിനെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ കെ എ ബീന, ജേക്കബ് എബ്രഹാം, ഡോ അച്യൂത് ശങ്കര്‍, എം സുജയ്, ബിന്നി സാഹിതി, ചന്ദ്രാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.