ഹരിതകർമ്മ സേനയ്ക്ക് വാഹനം കൈമാറി മണപ്പുറം ഫൗണ്ടേഷൻ

Spread the love

ഒറ്റ ദിവസംകൊണ്ട് നാല് പദ്ധതികൾ പൂർത്തീകരിച്ചു.
വലപ്പാട്: വീടുകളിലെ മാലിന്യ നീക്കം സുഗമമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് പുതിയ വാഹനം കൈമാറി മണപ്പുറം ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് വലപ്പാട് പഞ്ചായത്തിലേക്ക് എട്ടു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയുടെ വാഹനം നൽകിയത്. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡിക്ക് താക്കോൽ കൈമാറി. കൂടാതെ, വട്ടപ്പരത്തി ബീച്ചിലേക്കുള്ള പാതയുടെ നിർമാണവും പൂർത്തീകരിച്ചു. ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ‘സ്നേഹാരാമം’ എന്ന പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷൻ നടത്തിയത്. ഭിന്നശേഷി ആളുകൾക്കുള്ള സഹായത്തിന്റെ തുടർച്ചയായി താന്ന്യം ഗ്രാമപഞ്ചായത്ത് സ്വദേശിയായ അജിത്തിന് വീൽ ചെയറും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള നാട്ടിക സ്വദേശി രാജിക്ക് ധനസഹായവും മണപ്പുറം ഫൗണ്ടേഷൻ കൈമാറി. സ്കൂൾ കാലഘട്ടത്തിനുശേഷം ആദ്യമായാണ് അജിത്ത് ഒരു ബീച്ച് സന്ദർശിക്കുന്നത്. ആകെ നാലോളം സന്നദ്ധ പ്രവർത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷൻ പൂർത്തീകരിച്ചത്. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ പരിപാടികളിൽ പങ്കെടുത്തു.

Photo Caption; വലപ്പാട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ നൽകിയ വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, സിഎസ്ആർ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഒ അഷറഫ് കെ എം, മറ്റു പ്രതിനിധികൾ എന്നിവർ സമീപം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *