കൊച്ചി : ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ കമ്പനിയായ അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ജൂണ്‍ 25ന് ആരംഭിക്കും. 267-281 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു രൂപയാണ് മുഖവില. ചുരുങ്ങിയത് 53 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ജൂണ്‍ 27ന് വില്‍പ്പന അവസാനിക്കും. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1000 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 500 കോടി രൂപയുടെ ഓഹരികളും വിറ്റൊഴിയും.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്‍പ്പനയില്‍ 2014 മുതല്‍ 2022 വരെ രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു മുംബൈ ആസ്ഥാനമായുള്ള അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ് ലിമിറ്റഡ്. ഇന്ത്യയിലുടനീളം വില്‍പ്പനയും വിതരണവുമുള്ള നാലു വലിയ മദ്യകമ്പനികളിലൊന്നുമാണ്. 1988ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇന്ന് 16 പ്രധാന ബ്രാന്‍ഡുകളിലായി വൈവിധ്യമാര്‍ന്ന മദ്യ ഉല്‍പ്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. രാജ്യത്തുടനീളം 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 79,329 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
Athulya K R