തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ദ്വിദിന ലീഡേഴ്‌സ് കോണ്‍ക്ലേവ്

Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി ലീഡേഴ്സ് കോണ്‍ക്ലോവ് നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. ജൂലൈ 15,16 തീയതികളില്‍ വയനാട് വെച്ച് നടക്കുന്ന കോണ്‍ക്ലേവില്‍ എഐസിസി നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


അഞ്ച് സോണുകളുണ്ടാക്കി സംഘടനാ ശാക്തീകരണത്തിന് മുതിര്‍ന്ന നേതാക്കളെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും. ഇവര്‍ ജില്ലകളിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിച്ച് 20 ദിവസത്തിനുള്ളില്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന-ജില്ലാതല സമിതികള്‍ക്ക് രൂപം നല്‍കും.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ പരാജയം അന്വേഷിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയവും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി.

രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയ എഐസിസി തീരുമാനത്തെ കെപിസിസി നേതൃയോഗം സ്വാഗതം ചെയ്തു. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാച്ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു.

കേരളത്തില്‍ മത്സര രംഗത്തുള്ളപ്പോഴും സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനയക്ക് എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കെപിസിസി നേതൃയോഗം പ്രത്യേകം അഭിനന്ദിച്ചു. രാഹുല്‍ ഗാന്ധി നയിച്ച രണ്ടു ഭാരത് ജോഡോ യാത്രകളുടെയും പ്രധാന സംഘാടകത്വം നിര്‍വ്വഹിച്ചത് മലയാളികളുടെ പ്രിയങ്കരനായ എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണെന്നത് ഏറെ അഭിമാനകരമാണെന്ന് യോഗം വിലയിരുത്തി.

ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കഠിനാധ്വാനമാണ് ഇത്തരമൊരു വിധിയെഴുത്തിലേക്ക് രാജ്യത്തെ നയിച്ചത്. കെപിസിസിക്ക് നേതൃത്വപരവും സംഘടനപരവുമായ വലിയ പിന്തുണയാണ് എഐസിസി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കുകയാണ്. 2023-24ലെ പദ്ധതികള്‍ നടപ്പാക്കി ബില്ലുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികാരണം ഈ ബില്ലുകള്‍ ‘ക്യൂ’ വിലാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 31 കഴിഞ്ഞതോടെ ഈ ബില്ലുകളെല്ലാം സ്പില്‍ ഓവറായി. പദ്ധതിവിഹിതം നിഷേധിക്കുക വഴി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തള്ളിവിട്ടത്. സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നല്‍കാതെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന രീതി സര്‍ക്കാര്‍ തുടരരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട തുക സമയബന്ധിതമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, പിവി മോഹന്‍, പിസി വിഷ്ണുനാഥ്, വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഊഷ്മളമായ സ്വീകരണവും നല്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് യോഗം പ്രമേയം പാസാക്കി. വൈസ് പ്രസിഡന്റ് വിടി ബല്‍റാം പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് പിന്താങ്ങി. പ്രമേയത്തിന്റെ പൂര്‍ണരൂപം ചുവടെ.

Author

Leave a Reply

Your email address will not be published. Required fields are marked *