ബിഎന്‍സി മോട്ടോഴ്‌സ് രണ്ടാമത്തെ എക്സ്പീരിയൻസ് സെൻ്റർ എറണാകുളത്ത്

Spread the love

കൊച്ചി :  ജൂണ്‍ 22, 2024: കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎന്‍സി മോട്ടോഴ്‌സിന്റെ പുതിയ ഡീലര്‍ഷിപ്പ് എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. സീപോർട്ട് എയർപോർട്ട് റോഡ്, പൊയ്യച്ചിറ, കാക്കനാട്, കേരളം 682037 എന്ന വിലാസത്തിലാണ് ബിഎം മോട്ടോഴ്‌സിൻ്റെ ഷോറൂം.

പുതിയ ഡീലർഷിപ്പിൻ്റെ ഉദ്ഘാടനം ബിഎൻസി മോട്ടോഴ്‌സിൻ്റെ സിഇഒയും സ്ഥാപകനുമായ ശ്രീ. അനിരുദ്ധ്, നെസ്റ്റ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടർ ഡോ. എൻ.ജഹാംഗീർ, എം.എൽ.എ ശ്രീമതി ഉമ തോമസ്, ചലച്ചിത്ര സംവിധായകൻ അനീഷ് ഉപാസന എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയില്‍ വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഡീലര്‍ഷിപ്പിന് എറണാകുളത്ത് തുടക്കമിട്ടത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎന്‍സിയുടെ ചാലഞ്ചര്‍ എസ് 110 എന്ന മോഡല്‍ മോട്ടോര്‍സൈക്കിള്‍ 99,900 രൂപയ്ക്കും, ചാലഞ്ചര്‍ എസ് 125 മോഡല്‍ 1,45,000 രൂപയ്ക്കും ലഭിക്കും. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് ബിഎന്‍സി ഉല്‍പ്പാദിപ്പിക്കുന്നത്.

കേരളത്തില്‍ രണ്ടാമത്തെ ഡീലര്‍ഷിപ്പ് തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബിഎന്‍സി മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അരുദ്ധ് രവി നാരായണ്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതകളുള്ള വിപണിയാണ് കേരളം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രധാന മോഡലുകളായ ചാലഞ്ചര്‍ എസ് 110, എസ്125 എന്നിവയെ നേരിട്ടറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കന്നതാണ് ഞങ്ങളുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍. പ്രകടനത്തിലും മൂല്യത്തിലും മികച്ച നില്‍ക്കുന്ന ഈ മോട്ടോര്‍സൈക്കിളുകള്‍ ഈ മേഖലയിലെ ഉപഭോക്താക്കളുടെ അടുത്തെത്തിക്കാനായതില്‍ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.

ബിഎന്‍സി മോട്ടോഴ്‌സ് ഷോറൂം എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കും.

Antony William

Author

Leave a Reply

Your email address will not be published. Required fields are marked *