നെസ്‌റ്റെറ പുതിയ ഹോം ഡെക്കോർ ഫാബ്രിക്‌സ് ശേഖരം അവതരിപ്പിച്ചു

Spread the love

കൊച്ചി : പ്രീമിയം ഹോം ഫർണിഷിംഗ് ബ്രാൻഡായ നെസ്‌റ്റെറ ആധുനിക ഗൃഹാലങ്കാരത്തിൽ മികവേകാൻ ‘നെസ്‌റ്റെറ 4.0’ അവതരിപ്പിച്ചു. ഉപഭോക്താവിൻ്റെ അഭിരുചികൾക്കും മുൻഗണനകൾക്കും പ്രാധ്യാനം നൽകുന്ന തുണിത്തരങ്ങളുടെ 12 വ്യത്യസ്‌ത ശേഖരങ്ങൾ വരുന്നതാണ് ‘നെസ്‌റ്റെറ 4.0’. മൃദുവായ പോളിസ്റ്റർ കോട്ടൺ, പോളിസ്റ്റർ ലിനൻ എന്നിവയുടെ ആഡംബര മിശ്രിതത്തിൽ നിർമ്മിച്ച തുണിത്തരങ്ങൾ മുതൽ ‘ട്രൈബ് ലൂം’ പോലെയുള്ള വ്യത്യസ്തയാൽ സമ്പന്നമാണ് ഈ ശേഖരം.

തങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഇടങ്ങളായ വീടുകളിൽ തനതായ വ്യക്തിത്വങ്ങളെ പ്രതിഫലിപ്പിക്കാൻ വൈവിധ്യമാർന്നതും പ്രായോഗികവുമായ ഡിസൈനുകൾ ശേഖരമാണ് നെസ്റ്റെറ 4.0 എന്ന് നെസ്റ്റെറയിലെ വിപി -ഹോം ടെക്‌സ്റ്റൈൽസ് ആൻഡ് ഡിസൈൻ വിദഗ്ധ സ്‌മിത ജോഷി പറഞ്ഞു. ഉപഭോക്താക്കൾക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത സോഫ്റ്റ് ഫർണിഷിംഗ് സൊല്യൂഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ കെകെ ബിർള ഗ്രൂപ്പിൻ്റെ കമ്പനിയായ സത്‌ലജ് ടെക്‌സ്റ്റൈൽസിന് കീഴിൽ വരുന്നതാണ് നെസ്‌റ്റെറ.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *