സ്‌കോള്‍-കേരള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love

സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍, 2024-26 ബാച്ചിലേക്ക് ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠന യോഗ്യതയോ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ജൂലൈ 24 വരെയും, 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫീസ്, രജിസ്ട്രേഷനനും പ്രോസ്പെക്ടസിനും www.scolekerala.org സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയയ്ക്കണം. ജില്ലാക്രേന്ദങ്ങളുടെ വിലാസം www.scolekerala.org ല്‍ ലഭ്യമാണ്. സംസ്ഥാന ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങള്‍ക്ക് : 0471-2342950, 2342271, 2342369.

Author

Leave a Reply

Your email address will not be published. Required fields are marked *