ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ടാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്. കത്ത് നല്‍കിയതിന് മുന്നിലും ഗൂഡാലോചനയുണ്ട്. കേരളം വെറുത്ത ക്രിമിനലുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായി നിലനില്‍ക്കില്ലെങ്കിലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് പ്രതികളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ടി.പി കേസിലെ പ്രതികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ തന്നെ ജയിലിലാക്കുന്നതാണെന്ന് അറിയാവുന്നതു കൊണ്ടാണ് വഴിവിട്ട നീക്കം നടത്തുന്നത്. ടി.പി കേസിലെ പ്രതികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഇത്രയും പരോള്‍ കിട്ടിയിട്ടുണ്ടോ? 2014 -ല്‍ പ്രതികള്‍ക്കു വേണ്ടി കെ. രാധാകൃഷ്ണന്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ജയിലിലേക്ക് കോടിയേരി ബാലകൃഷ്ണന്‍, അബ്ദുള്‍ഖാദര്‍, എ.സി മൊയ്തീന്‍ ഉള്‍പ്പെടയുള്ള എം.എല്‍.എമാരുടെ സംഘം പ്രതികളെ കാണാന്‍ ജയിലിലേക്ക് ഓടിപ്പോയി. ഈ പ്രതികള്‍ ഇവരുടെ ബന്ധുക്കളാണോ? പ്രതികളുടെ മേല്‍ ഒരു തരി മണ്ണ് വീണാല്‍
ഇവര്‍ക്ക് എന്തുകണ്ടാണ് നോവുന്നത്? പ്രതികളെ ഇവര്‍ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലൂടെ വ്യക്തമായത്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. അതിനെയൊക്കെ മുഖ്യമന്ത്രിയും സര്‍ക്കാരും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി പറയേണ്ടത് സ്പീക്കറെ കൊണ്ട് പറയിച്ചത്. അതുതന്നെ പ്രതിപക്ഷത്തോടും നിയമസഭയോടും ജനാധിപത്യ കേരളത്തോടുമുള്ള സര്‍ക്കാരിന്റെ അവഹേളനമാണ്. പ്രതികളെ വിട്ടയാക്കാനാണ് തീരുമാനമെങ്കില്‍ അതിശക്തമായി എതിര്‍ക്കും. സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് ഗവര്‍ണറെയും കാണും.