മിഥുന്റെ കുടുംബത്തിന് മണപ്പുറം സ്‌നേഹഭവനത്തിന്റെ തണല്‍

Spread the love


നാട്ടിക: ഉറ്റവരെ തനിച്ചാക്കി അകാലത്തില്‍ വിട പറഞ്ഞ നാട്ടിക ബീച്ച് സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപനം മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഏകലവ്യൻ പി കെ നിര്‍വ്വഹിച്ചു. അമ്മയും സഹോദരനും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മിഥുൻ. മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തില്‍ മിഥുനെ നഷ്ടമായ കുടുംബം സുരക്ഷിതമായ ഒരു വീടില്ലാതെ പ്രയാസത്തിലായിരുന്നു. ഹൃദ്രോഗിയായിരുന്ന അച്ഛന്‍ മരിച്ചതിനാല്‍ കുടുംബം നോക്കിയിരുന്നത് മിഥുനായിരുന്നു. മിഥുനെ കൂടി നഷ്ടമായ കുടുംബത്തിന്റെ ദുരിതത്തിന് പരിഹാരമായി മണപ്പുറം ഫൗണ്ടേഷന്‍ സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി വീടുവച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് എംഡി ഏകലവ്യന്‍ പി.കെ, മണപ്പുറം ഹോം ഫിനാന്‍സ് സിഇഒ സുവീന്‍ പി.എസ്, മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, സെക്രട്ടേറിയല്‍ ഡിപാര്‍ട്‌മെന്റ് ഒഫീസര്‍ മഹേഷ് വി.എം, മണപ്പുറം ഫൗണ്ടേഷനിലെ സോഷ്യൽ വർക്കർമാരായ സഞ്ജയ് ടി എസ്, മാനുവേൽ അഗസ്റ്റിൻ, ആതിര രാമചന്ദ്രൻ എന്നിവര്‍ പങ്കെടുത്തു. മണപ്പുറം ഗ്രൂപ്പ് കമ്പനികളിൽ ഒന്നായ മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് മിഥുൻ്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകുന്നത്.

Photo Caption; വാഹനാപകടത്തിൽ മരണപ്പെട്ട നാട്ടിക സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഏകലവ്യനും മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസും ചേർന്ന് നിർവഹിക്കുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *