കോഴിക്കോട് ഓർഗൻ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കും.
കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും.
സംസ്ഥാന പോലീസ് മേധാവിയുടെ സേവനകാലാവധി ദീർഘിപ്പിച്ചുസംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.
മാനേജിങ്ങ് ഡയറക്ടർമാർവ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് – വി. കുട്ടപ്പൻ പിള്ള
കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് – എം.കെ. ശശികുമാർ
സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – കെ സുനിൽ ജോൺ
ദി കേരള സിറാമിക്സ് ലിമിറ്റഡ് – എസ് ശ്യാമള
കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് – കൃഷ്ണകുമാർ കൃഷ്ണവിലാസ് ഗോപിനാഥൻ നായർ
കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.
നിയമനാംഗീകാരംസര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.തൃശ്ശൂർ കുട്ടനല്ലൂർ സെന്‍റ് ആഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്‍റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നിയമന തീയതിയായ 2018 മുതൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.
അഡീഷണൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ
ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്.