കൊച്ചി : ആമസോൺ ഫ്രഷിൽ മികച്ച ഓഫറുകളുമായി സൂപ്പർ വാല്യൂ ഡേയ്‌സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്കേജ്‍ഡ് ഫുഡ്, സ്‍നാക്ക്, ബീവറേജസ്, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികൾ എന്നിവ വാങ്ങുമ്പോൾ പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുണ്ട്. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% വരെ ഇൻസ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. മറ്റ് മുൻനിര ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും ജൂലൈ 4 വരെ ഓഫറുകളുണ്ട്. അതിനൊപ്പം, പ്രത്യേകമായി തയ്യാറാക്കിയ ചോക്ലേറ്റ് ഡേ സ്റ്റോറും ആമസോൺ ഫ്രഷിൽ ഒരുക്കിയിട്ടുണ്ട്.
Akshay