നീതു മോഹൻദാസിന്റെ നോവൽ പ്രകാശിപ്പിച്ചു

Spread the love

ആലുവ : നീതു മോഹൻദാസ് എഴുതിയ ‘സപ്‌തപർണി’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ ഫെഡറൽ ബാങ്ക് എച്ച് ആർ മേധാവിയായ എൻ രാജനാരായണനു നൽകി നിർവഹിച്ചു. ആലുവ മഹനാമി ഹെറിറ്റേജ് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ എഴുത്തുകാരി ഗീത മുന്നൂർക്കോട് പുസ്തകം അവതരിപ്പിച്ചു. നീതു മോഹൻദാസ് മറുപടി പ്രസംഗം നടത്തി.

ഹന കാതറിൻ മുള്ളൻസ് എന്ന വിദേശ വനിത എഴുതിയതും രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ഒരു ബംഗാളി കൃതിയാണ് മലയാളത്തിലെ ആദ്യ വിവർത്തന നോവൽ. 1858 ലാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ നോവലായ ഒ ചന്തുമേനോൻ്റെ ഇന്ദുലേഖയിലും നായികയ്ക്കാണ് പ്രാധാന്യം. മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ശാരദ എന്നീ കൃതികളിലൂടെ രചയിതാവായ അപ്പു നെടുങ്ങാടിയും സ്ത്രീകളുടെ കഥകളാണ് പറഞ്ഞത്.

ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീകളെ രേഖപ്പെടുത്തിയ ഒരു ചരിത്രത്തിൻ്റെ ശൃംഖലയുടെ ഇങ്ങേത്തലക്കലെ കണ്ണിയാണ് നീതു മോഹൻദാസിൻ്റെ സപ്തപർണി എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

നോവൽ രചനയെ വളരെ ഗൗരവത്തോടെയാണ് നീതു മോഹൻദാസ് സമീപിച്ചിട്ടുള്ളത്. ഒരു നോവൽ എന്നതിനപ്പുറം, പല വിഷയങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം കൂടിയാണ് സപ്തപർണി. ഇനിയും അനേകം കൃതികൾ നീതു രചിക്കട്ടെ എന്ന് ആശംസകളും നേർന്നു.

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ തൻ്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു പുസ്തകത്തിൻ്റെ പുറംചട്ടയുടെ പ്രകാശനം നിർവഹിച്ചത്.

ഫെഡറൽ ബാങ്ക് മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ സീനിയർ മാനേജരാണ് നീതു മോഹൻദാസ്.

Photo caption:

നീതു മോഹൻദാസ് എഴുതിയ ‘സപ്‌തപർണി’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഫെഡറൽ ബാങ്ക് എച്ച് ആർ മേധാവിയായ എൻ രാജനാരായണനു നൽകി നിർവഹിക്കുന്നു. ഗീത മുന്നൂർക്കോട്, നീതു മോഹൻദാസ് എന്നിവർ സമീപം.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *