മികച്ച റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ ദൃശ്യ മാധ്യമ പ്രവര്‍ത്തകനായിരുന്നു എം.ആര്‍ സജേഷ്. രാഷ്ട്രീയവും പരിസ്ഥിതിയും അരികുവത്ക്കരിക്കപ്പെട്ട ജീവിതങ്ങളുമൊക്കെയാണ് സജേഷ് റിപ്പോര്‍ട്ട് ചെയ്തത്.
നിലപാടുകളിലോ വ്യക്തിബന്ധങ്ങളിലോ മായം ചേര്‍ക്കാത്ത പച്ചയായ മനുഷ്യന്‍. ഉറച്ച നിലപാടും മറ്റുള്ളവരെ കേള്‍ക്കാനുള്ള സഹിഷ്ണുതയും അറിവും സ്‌നേഹവും മാത്രമായിരുന്നു എം.ആര്‍ സജേഷ് എന്ന മാധ്യമ പ്രവര്‍ത്തകന്‍. സജേഷിന്റെ സ്‌നേഹം അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍.